
ചേർത്തല : എസ്.എൻ.ഡി.പി യോഗം ശ്രീനാരായണപുരം 3787ാം നമ്പർ കാരിക്കുഴി ശാഖയിലെ വയൽവാരം കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 11 ദിവസം നീണ്ടുനിന്ന പ്രാർത്ഥനാ യജ്ഞവും കർക്കടക ഔഷധക്കഞ്ഞി വിതരണവും സമാപിച്ചു. കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി പി.എസ്.എൻ ബാബു മുഖ്യപ്രഭാഷണം നടത്തി. സൗജന്യ മരുന്ന് കഞ്ഞി വിതരണം കുടുംബ യൂണിറ്റ് കൺവീനർ സജിമോൻ കാരിക്കുഴിയും ചെയർമാൻ അബുജാക്ഷനും നേതൃത്വം നൽകി. പ്ലസ്ടുവിന് മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ മീനാക്ഷി ബാബുരാജിനെയും മുതിർന്ന അംഗവും ജ്യോതിഷനും വിഷകാരിയുമായ പുരന്ദരൻ കാരിക്കുഴിയേയും ആദരിച്ചു. ശാഖാ ആക്ടിംഗ് പ്രസിഡന്റ് ഷാജി കന്നുകുളങ്ങര അദ്ധ്യക്ഷത വഹിച്ചു.