
അമ്പലപ്പുഴ: പുറക്കാട് ഉഷസിൽ (ഇടയിലെ വീട് ) ജി.ഗംഗാദത്തൻ (72) നിര്യാതനായി. ഡെമോക്രാറ്റിക് കോൺഗ്രസ് കേരള (ഡി.സി.കെ) ജില്ലാ പ്രസിഡന്റായിരുന്നു. കെ.എസ്.യു. ജില്ലാ പ്രസിഡന്റ്, കേരള സർവകലാശാല യൂണിയൻ അംഗം,പുറക്കാട് ഗ്രാമപഞ്ചായത്ത് അംഗം, യൂത്ത് കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ്, എൻ.സി.പി ജില്ലാ വൈസ് പ്രസിഡന്റ്, ദേശീയ സമിതി അംഗം ,ഗാന്ധിയൻ ദർശന വേദി സംസ്ഥാന സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. അന്തരിച്ച കോൺഗ്രസ് നേതാവ് ദേവദത്ത് ജി.പുറക്കാട് സഹോദരനാണ്. ഭാര്യ: ഉഷാ ഗംഗാദത്തൻ. മക്കൾ: ബസന്ത് ദത്ത്, ആനന്ദ് ദത്ത്. മരുമക്കൾ: സൂര്യ ബസന്ത്, പ്രീതി ബുക്കെ.