മാന്നാർ: ഷോപ്പ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ മാന്നാർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെരിറ്റ് അവാർഡ്, അംഗത്വ വിതരണം നാളെ രാവിലെ 10ന് മാന്നാർ ആലുമ്മൂട് പെൻഷൻ ഭവനിൽ നടക്കും. സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. യൂണിയൻ മാന്നാർ ഏരിയ കമ്മിറ്റി പ്രസിഡന്റ് കെ.വി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി മുഹമ്മദ് അജിത് സ്വാഗതം പറയും. അംഗത്വ വിതരണം യൂണിയൻ ജില്ലാ സെക്രട്ടറി ടി.എം ഷരീഫ് നിർവ്വഹിക്കും.