ആലപ്പുഴ: ഗാന്ധിയൻ ദർശന വേദി സംസ്ഥാന സമിതിയംഗം ജി.ഗംഗദത്തന്റെ നിര്യാണത്തിൽ ഗാന്ധിയൻ ദർശന വേദി ജില്ലാ നേതൃ യോഗം അനുശോചനം രേഖപ്പെടുത്തി. സമ്മേളനത്തിൽ ഗാന്ധിയൻ ദർശനവേദി ജില്ലാ പ്രസിഡന്റ് ഹക്കിം മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ബേബി പാറക്കാടൻ, അഡ്വ.പ്രദീപ് കൂട്ടാല, അഡ്വ.റോജോ ജോസഫ്, ഇ.ഷാബ്ദ്ദീൻ, ലൈസമ്മ ബേബി, ആന്റണി കരിപ്പാശേരി, ജേക്കബ് എട്ടുപറയിൽ, ശ്യാമളാ പ്രസാദ്, എം.ഡി.സലിം, എച്ച്.സുധീർ എന്നിവർ സംസാരിച്ചു.