ph

കായംകുളം : കായംകുളം താലൂക്ക് ആശുപത്രിയിൽ 100 കിടക്കകളുള്ള കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
നഗരസഭ ഫണ്ടിൽ നിന്ന് 4 ലക്ഷം രൂപ മുടക്കി ആദ്യഘട്ടമായി ടോയ്ലറ്റ് നവീകരണം നടത്തിയിരുന്നു. ടോയ്ലറ്റിന്റെ 2-ാം ഘട്ടം നവീകരണത്തിനായി നഗരസഭ ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഉടനടി തന്നെ 2-ാം ഘട്ടം നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. കെട്ടിടങ്ങൾ 8 ലക്ഷം രൂപ മുടക്കി പെയിന്റിംഗ് നടത്തുന്ന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു വരുന്നു.തുരുമ്പിച്ചു ദ്രവിച്ച 50 ഓളം ജനലുകൾ മാറ്റി സ്ഥാപിച്ചു.