press

ആലപ്പുഴ: ആലപ്പുഴ പ്രസ് ക്ലബ്ബി​ന്റെ നേതൃത്വത്തി​ൽ ശ്രീരുദ്ര ആയുർവേദ മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ, നൈമിഷാരണ്യം എന്നിവയുടെ സഹകരണത്തോടെ മാദ്ധ്യമ പ്രവർത്തകർക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചടയംമുറി ഹാളിൽ നടന്ന ക്യാമ്പ് എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് എസ്.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. ശ്രീരുദ്ര ആയുർവേദ മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ചെയർമാൻ ഡോ.കെ.എസ്.വിഷ്ണു നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. മാദ്ധ്യമ പ്രവർത്തകർക്കുള്ള കർക്കടക കഞ്ഞി കിറ്റ് വിതരണം ശാന്തിഗിരി ആശ്രമം സ്വാമി ചിത്തശുദ്ധൻ ജ്ഞാനതപസ്വി നിർവഹിച്ചു. നൈമിഷാരണ്യം സേവാ പ്രതിഷ്ഠാൻ സെക്രട്ടറി രംഗനാഥ് എസ്.അണ്ണാവി, ടി.കെ.മണിലാൽ, ഷാഹിന സലിം, ഡോ. രേഷ്മപോൾ, ഡോ.ടി.വി.അശ്വതി, സ്വാമി ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. പ്രസ് ക്ളബ് സെക്രട്ടറി ടി.കെ.അനിൽകുമാർ സ്വാഗതവും ആരോഗ്യ സബ് കമ്മി​റ്റി കൺവീനർ പി.എ. മുഹമ്മദ് നസീർ നന്ദിയും പറഞ്ഞു.