photo-

ചാരുംമൂട് : താമരക്കുളം ചത്തിയറ ഗവ.എൽ.പി.എസിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനം തുടങ്ങി. നോവലിസ്റ്റ് വിനീത ബാബു ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ബി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ വികസന സമിതിയംഗം എസ്.ജമാൽ മുഖ്യപ്രഭാഷണവും പ്രഥമാദ്ധ്യാപിക വി.ബിന്ദു വിശദീകരണവും നടത്തി. വി.ആർ.സ്വാതി, വിപിൻ എസ്.ചന്ദ്രൻ ,ശ്രീലത, സാബിർ എന്നിവർ സംസാരിച്ചു.