
ചാരുംമൂട് : താമരക്കുളം ഗ്രാമപഞ്ചായത്തംഗമായി ദീർഘകാലം പ്രവർത്തിച്ച ,രാഷ്ട്രീയ - സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്ന പി.ഷാഹുൽ ഹമീദ് റാവുത്തറുടെ നിര്യാണത്തിൽ പഞ്ചായത്ത് ഭരണ സമിതി അനുശോചിച്ചു. പ്രസിഡന്റ് ജി.വേണു അധ്യക്ഷത വഹിച്ചു.മുൻ പ്രസിഡന്റുമാരായ എം.കെ.വിമലൻ, വി.ഗീത, വസന്താ സോമൻ ,കെ.രാധാകൃഷ്ണനുണ്ണിത്താൻ,ബൈജു കലാശാല, വൈസ് പ്രസിഡന്റ് ഷൈജ അശോകൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ബി.ഹരികുമാർ , ആർ.ദീപ, ദീപ ജ്യോതിഷ്,അസി.സെക്രട്ടറി ജയകുമാർ , വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് വി എം.മുസ്തഫാ റാവുത്തർ, പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.