ആലപ്പുഴ: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ. എ) മേഖലാ പഠനക്യാമ്പ് ഇന്ന് വൈകിട്ട് 3ന് ആലപ്പുഴയിൽ ആരംഭിക്കും. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ സംസ്ഥാന കൗൺസിൽ അംഗങ്ങളും ജില്ലാ കമ്മിറ്റി അംഗങ്ങളുമാണ് ക്യാമ്പിൽ പങ്കെടുക്കും. അഡ്വ. കെ. അനിൽകുമാർ , സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.ബി.ചന്ദ്രബാബു, പി.എസ്. പ്രിയദർശൻ എന്നിവർ ക്ലാസുകൾ നയിക്കും. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എസ്. സുമ, സംസ്ഥാന വനിതാ കൺവീനർ ഡോ. സിജി സോമരാജൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ അർജുനൻ പിള്ള, ജയൻ പി. വിജയൻ എന്നിവർ പങ്കെടുക്കും. ക്യാമ്പ് നാളെ സമാപിക്കും.