മാന്നാർ: പരുമല ദേവസ്വംബോർഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് പ്രമുഖവ്യക്തികളും സ്ഥാപനങ്ങളും ഏർപ്പെടുത്തിയ അവാർഡുകളുടെ വിതരണവും ഡോക്ടറേറ്റ് നേടിയ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഡോ.അജിത് ആർ.പിള്ളയ്ക്ക് ആദരവും ഇന്ന് രാവിലെ 9.30 നു സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ അദ്ധ്യക്ഷത വഹിക്കും. ഡോ.എസ്.അജിത്കുമാർ സ്‌കൂൾ ചരിത്രാവതരണം നടത്തും. കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ സോമൻ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം ചെയ്യും. സഹകരണ തൊഴിലാളി ക്ഷേമബോർഡ് വൈസ്ചെയർമാൻ അഡ്വ.ആർ.സനൽകുമാർ പ്രിൻസിപ്പലിനെ ആദരിക്കും.