
ആലപ്പുഴ: കായംകുളം എൻ.ടി.പി.സിയുടെ 92 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിംഗ് സോളാർ വൈദ്യുത പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാഷ്ട്രത്തിന് സമർപ്പിക്കും. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുക്കുന്നത്.രാവിലെ 11.30ന് നടക്കുന്ന ചടങ്ങിൽ എ.എം.ആരിഫ് എം.പി, എം.എൽ.എമാരായ രമേശ് ചെന്നിത്തല, യു.പ്രതിഭ, കളക്ടർ ഡോ.ശ്രീരാം വെങ്കിട്ടരാമൻ, ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, എൻ.ടി.പി.സി ജനറൽ മാനേജർ എസ്.കെ. റാം തുടങ്ങിയവർ പങ്കെടുക്കും. 450 കോടി ചെലവിൽ 450 ഏക്കർ കായൽ പ്രദേശത്താണ് പദ്ധതി സ്ഥാപിച്ചിട്ടുള്ളത്. രാജ്യത്തെ രണ്ടാമത്തെയും സംസ്ഥാനത്തെ ഏറ്റവും വലിയതുമായ പദ്ധതിയാണിത്. ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂർണമായും കെ.എസ്.ഇ.ബിക്ക് നൽകും.