
തുറവൂർ : വളമംഗലം എസ്.സി.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തിൽ 'തളിർക്കട്ടെ പുതുനാമ്പുകൾ ' പദ്ധതിയുടെ ഭാഗമായി സീഡ് ബോളുകൾ (വിത്തുരുളകൾ) നിക്ഷേപിച്ചു. ഫലവൃക്ഷങ്ങളുടെ വിത്തുകൾ കളിമണ്ണ്,വളം എന്നിവകൊണ്ട് പൊതിഞ്ഞാണ് നിർമ്മിച്ചത്. നാഷണൽ സർവീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പിന്റെ ഭാഗമായാണ് വളമംഗലം എസ്.സി.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ ആയിരത്തിലധികം വിത്തുരുളകൾ തയ്യാറാക്കിയത്. തൈക്കാട്ടുശേരി പാലത്തിന് സമീപം നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്തംഗം അനന്തു രമേശൻ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജർ അജയകുമാർ ,സ്‌കൂൾ പ്രിൻസിപ്പൽ എസ്.ആർ ശരത്,എൻ.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ രമ്യ.എസ്,എസ്.വിഷ്ണു എന്നിവർ പങ്കെടുത്തു.