
അമ്പലപ്പുഴ : തോട്ടപ്പള്ളി ഫിഷിംഗ് ഹാർബർ റോഡ് പുനർനിർമ്മിക്കുക, കരിമണൽ ഖനനം അടിയന്തരമായി അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു തോട്ടപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ടി.എ. ഹാമിദ് ഉദ്ഘാടനം ചെയ്തു. എം.എച്ച്. വിജയൻ, എം.വി.രഘു. സീനോ വിജയരാജ്., എ. സുനിൽകുമാർ , ജി.പ്രകാശ്, എസ്. മഹാദേവൻ, നിഷാന്ത് ഗോപാൽ, രാജേശ്വരി കൃഷ്ണൻ, കെ. കമലോൽഭവൻ,പി. സൽ പുത്രൻ ,പ്രിജേഷ്, ജി. ബേബി, ഡി. ഉദയൻ, സനൽകുമാർ, സിമി പൊടിയൻ, ചന്ദ്രിക ഗോപി, ബാഹുലേയൻ, മനോഹരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.