1

കുട്ടനാട് : വില്പനക്കായി ചെറുപൊതികളിലാക്കിയ കഞ്ചാവുമായി ബൈക്കിൽ വന്ന യുവാവ് പുലർച്ചെ പട്രോളിംഗ് നടത്തുകയായിരുന്ന രാമങ്കരി പൊലീസിന്റെ പിടിയിലായി. മുട്ടാർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മിത്രമഠം കോളനിയിൽ സോണിച്ചൻ തോമസ് (22) ആണ് എ.സി റോഡിൽ രാമങ്കരി ക്നാനായ പള്ളിക്ക് സമീപത്തു നിന്ന് ഇന്നലെ പുലർച്ചെ അഞ്ചോടെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. പൊതികളാക്കി ബൈക്കിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു കഞ്ചാവ്.

സോണിച്ചതിനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന അര കിലോയോളം കഞ്ചാവും പൊലീസ് കണ്ടെടുത്തു. സി.ഐ രവി സന്തോഷ് ,എ.എസ്. ഐമാരായ റിജോ, പ്രേംജിത്ത്, പൊലീസുകാരായ പ്രദീപ് ,സുഭാഷ് എന്നവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ,