s

കുട്ടനാട് : മുട്ടാർ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും 2024ഓടെ പൊതു ടാപ്പുകൾ സ്ഥാപിച്ച് എല്ലാവീടുകളിലും കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ജലജീവൻ മിഷന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തംഗങ്ങൾക്കും സാമൂഹ്യപ്രവർത്തകർക്കുമായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിനി ജോളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ബീന ജോസഫ് അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.സുരമ്യ, മെർലിൻ ബൈജു, കെ.എം.ആന്റണി, പി.ടി.വിനോദ് കുമാർ, തുടങ്ങിയവർ സംസാരിച്ചു. അഖിൽ, എം.ബി.ഷോബിൻ എന്നിവർ ക്ലാസെടുത്തു. സി.ഡി.എസ് ചെയർപേഴ്സൺ ജയ സത്യൻ സ്വാഗതവും ശ്യാമ ശശി നന്ദിയും പറഞ്ഞു