തുറവൂർ : എസ്.എൻ.ഡി.പി യോഗം തുറവൂർ ധർമ്മപോഷിണി 545-ാംനമ്പർ ശാഖ നിർമ്മിക്കുന്ന ശ്രീനാരായണ ഗുരുദേവ പ്രാർത്ഥനാലയത്തിന്റെ ധനസമാഹരണം നാളെ രാവിലെ 8.30 ന് ചേർത്തല യൂണിയൻ അഡ്മിനിസ്ടേറ്റർ ടി.അനിയപ്പൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ശാഖ പ്രസിഡന്റ് കെ.എസ്. സതീശൻ, സെക്രട്ടറി എൻ. പ്രകാശൻ തുടങ്ങിയവർ പങ്കെടുക്കും.