tur

തുറവൂർ : ഭർത്താവുമൊത്ത് പ്രഭാതസവാരി നടത്തുകയായിരുന്ന റിട്ട.അദ്ധ്യാപിക ബൈക്കിടിച്ച് മരിച്ചു. തുറവൂർ തിരുമല ഭാഗം സൂര്യസുധയിൽ സുധാകര ഭട്ടിന്റെ ഭാര്യ പി.എസ്.സരോജയാണ് (67) മരിച്ചത്. തുറവൂർ ടി.ഡി ഹൈസ്കൂളിലെ റിട്ട. അദ്ധ്യാപികയായിരുന്നു. ചാവടി - പള്ളിത്തോട് റോഡിൽ തുറവൂർ കർഷക സംഘം ഓഫീസിന് പടിഞ്ഞാറുഭാഗത്ത് ഇന്നലെ രാവിലെ ആറരയോടെയായിരുന്നു അപകടം. ഭർത്താവുമായി റോഡരികിലൂടെ നടക്കുന്നതിനിടെ സരോജയെ ബൈക്ക് ഇടിച്ചിടുകയായിരുന്നു. ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: സൂരജ് എസ്. ഭട്ട് ( കാനറ ബാങ്ക്, ആലുവ) , സുധീഷ് എസ്.ഭട്ട് ( സുധീന്ദ്ര മിഷൻ ഹോസ്പിറ്റൽ, എറണാകുളം) . മരുമകൾ : മായ (ബാങ്ക് ഒഫ് ബറോഡ). കുത്തിയതോട് പൊലീസ് കേസെടുത്തു.