sabu

ആലപ്പുഴ: നഗരത്തിൽ ബോട്ട്ജെട്ടിക്ക് സമീപം പൂവില്പന നടത്തി വന്ന യുവാവിനെ കടയോട് ചേർന്ന ഗോഡൗണിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുമല വാർഡ് കൂട്ടുങ്കൽ സാബുവിനെയാണ് (47) ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ മരിച്ച നിലയിൽ കണ്ടത്. മുരുകാ ഫ്ലവർ സ്റ്റോഴ്‌സ് എന്ന പേരിൽ കട നടത്തുകയായിരുന്നു. രാവിലെ വിട്ടിൽനിന്ന് ഇറങ്ങിയ സാബുവിനെ ഫോണിൽ ലഭിക്കാത്തതിനെത്തുടർന്ന് ബന്ധു കടയിലെത്തി അന്വേഷിച്ചപ്പോഴാണ് സമീപത്തെ ഗോഡൗണിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ദീപ്തി.മകൾ:സംഗീത ആലപ്പുഴ നോർത്ത് പൊലീസ് മേൽനടപടി സ്വീകരിച്ചു.