a

മാവേലിക്കര : സ്വതന്ത്ര്യ സമര സേനാനിയും ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന എം.പി.കൃഷ്ണപിള്ളയുടെ പുത്രനും, എം.പി.ഫൗണ്ടേഷൻ സ്ഥാപകനും ചെയർമാനുമായിരുന്ന റിട്ട. നഗരസഭ ഓവർസിയർ എം.പി.നഗർ കെ.പി.പരമേശ്വരക്കുറുപ്പ് (89) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ : സുമതിക്കുട്ടി കുഞ്ഞമ്മ. മക്കൾ : പ്രൊഫ.കെ.പി.ശ്രീകുമാർ (റിട്ട. വൈസ് പ്രിൻസിപ്പൽ,എം.എസ്.എം കോളേജ്, കായംകുളം), കെ.എസ്.ഗംഗാദേവി കുഞ്ഞമ്മ, കെ.പി.കൃഷ്ണകുമാർ (ഹെൽത്ത് ഇൻസ്പെക്ടർ, കരുവാറ്റ പി.എച്ച.സി). മരുമക്കൾ : ഡോ.ആഷ.പി.ആർ, പരേതനായ പി.സി.പ്രസന്നകുമാർ, എം.പി.രശ്മി (അദ്ധ്യാപിക കെ. കെ.വി.എം.എച്ച്.എസ്.എസ്, കുമാരപുരം). സഞ്ചയനം 4ന് രാവിലെ 9ന്.