s

 വി​ള ഇൻഷ്വറൻസി​ല്ല, നഷ്ടപരി​ഹാരത്തി​ന് കാലതാമസം

 രണ്ടാം കൃഷി​ 50 ശതമാനത്തി​ലേറെ ഇടി​ഞ്ഞു

ആലപ്പുഴ: മഴക്കാലത്തെ വെല്ലുവിളിച്ച് കൃഷിയിറക്കുമ്പോൾ നാശനഷ്ടമാണ് ഉണ്ടാവുന്നതെങ്കിൽ സർക്കാർ സഹായത്തിന് ഓഫീസുകൾ കയറിയിറങ്ങേണ്ടി വരുന്നത് കർഷകരുടെ മനസ് മടുപ്പിച്ചതോടെ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ രണ്ടാംകൃഷി 50 ശതമാനത്തിലേറെ ഇടിഞ്ഞെന്ന് കണക്കുകൾ. 2018ൽ 14,861.63 ഹെക്ടറിൽ കൃഷിയിറക്കിയിരുന്നു. 2022 എത്തിയപ്പോൾ 127 പാടങ്ങളിൽ 7,639 ഹെക്ടറായി കൃഷി ചുരുങ്ങി. രണ്ടാം കൃഷി ഇറക്കുന്നവർക്ക് വി​ള ഇൻഷ്വറൻസ് ആനുകൂല്യം ലഭി​ക്കി​ല്ലെന്നതും പി​ൻമാറ്റത്തി​ന് കാരണമാവുന്നു.

ഗുണമേന്മയില്ലാത്ത വിത്തും കൃഷിനാശത്തിന്റെ നഷ്ടപരിഹാരം സമയത്തു നൽകാത്തതുമാണ് കഷകരെ പിന്തിരിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ. നഷ്ടപരിഹാരം കണക്കാക്കുന്ന രീതിയിലുള്ള അപാകവും വിഷയമാണ്. മഴക്കാലമാണ് രണ്ടാം കൃഷിയുടെ സമയം. കടംവാങ്ങിയും പണയും വച്ചും മറ്റും നടത്തുന്ന കൃഷി മടവീഴ്ചയിലും മഴയിലും നശിക്കുമ്പോൾ വൻ നഷ്ടമാണ് കർഷകർക്കുണ്ടാവുന്നത്. എന്നാൽ നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ അധികൃതർക്കു മുന്നിൽ കൈകൂപ്പി നിൽക്കേണ്ട അവസ്ഥ. പ്രളയത്തിന് ശേഷം കുട്ടനാട്ടിൽ ഹെക്ടറിൽ 30- 35 ക്വിന്റൽ വരെ നെല്ല് ഉത്പാദിപ്പിക്കുന്നുണ്ട്. പക്ഷേ, പലവിധ കാരണങ്ങളാൽ ഇതിന്റെ 40 ശതമാനം പോലും കൊയ്തെടുക്കാൻ കഴിയാറില്ലെന്ന് കർഷകർ പരിഭവപ്പെടുന്നു.

# ആവി​യാകുന്ന പദ്ധതി​കൾ

കർഷകർക്കായി പ്രഖ്യാപിക്കുന്ന പദ്ധതികൾ പലതും പരണത്തിരിക്കുന്നതും കർഷകരെ നിരാശരാക്കുന്നു. സ്വാമിനാഥൻ പാക്കേജിൽ ഉൾപ്പെട്ട പദ്ധതികൾ പോലും പൂർത്തീകരിച്ചില്ല. 1,840 കോടിയുടെ ഒന്നാം പാക്കേജ് പിന്നീട് 3,600 കോടിയായെങ്കി​ലും വേണ്ട പ്രയോജനം ലഭി​ക്കാതി​രുന്ന പദ്ധതി​ പാതി​വഴി​യി​ൽ ഉപേക്ഷി​ക്കേണ്ടി​ വന്നു. ഭൂമിശാസ്ത്രപരമായ വ്യത്യസ്തത പുലർത്തുന്ന കുട്ടനാട്ടിൽ പുതിയ പദ്ധതികൾ രൂപപ്പെടുത്തുമ്പോൾ കർഷകരുടെ അഭിപ്രായം തേടാറില്ലെന്ന പരാതി​ക്ക് പുതുമയി​ല്ലാതായി​.

വിഷയങ്ങളേറെ

 പുറംബണ്ടുകൾ ബലപ്പെടുത്തുന്നതിൽ ജാഗ്രതയില്ല

 പൈൽ ആൻഡ് സ്ലാബ് ബണ്ടു നിർമ്മാണം ഫലപ്രദമല്ല

 ജില്ലയിൽ 54,000 ഹെക്ടർ മടവീഴ്ച ഭീഷണിയിൽ

 തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകളുടെ ദുരിതാവസ്ഥ

 ഉപ്പുവെള്ളത്തെ പ്രതിരോധിക്കാൻ നടപടിയില്ല

നെൽകൃഷി കണക്ക്

(വർഷം, ഹെക്ടർ, പാടശേഖരങ്ങൾ)

2018: 14,861.63 (280)

2019: 10,509 (193)

2020: 9,448 (160)

2021: 8,357.64 (143)

2022: 7,639 (127)

മടവീഴ്ചയിൽ നശിച്ചത്

(വർഷം, ഹെക്ടർ, പാടങ്ങൾ)

2018: പ്രളയത്തി​ൽ പൂർണ്ണനാശം

2019: 8061 (129)

2020: 5683.8 (86)

2021: 7883 (136)

രണ്ടാംകൃഷിയിറക്കുന്ന കർഷകരെ വിള ഇൻഷ്വറൻസ് പരിരക്ഷയുടെ പരിധിയിൽ ഉൾപ്പെടുത്തണം. കളയുടെ അളവ് കൂടുന്നതിനാൽ കർഷകരുടെ ചെലവ് കുറയ്ക്കാൻ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നെൽകൃഷി മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ നൽകണം

-ബേബി പാറക്കാടൻ, സംസ്ഥാന പ്രസിഡന്റ്, നെൽ-നാളികേര കർഷക ഫെഡറേഷൻ