അമ്പലപ്പുഴ: പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസികൾക്ക് സാന്ത്വനവുമായി നേഴ്സിംഗ് വിദ്യാർഥികളെത്തി.ആലപ്പുഴ മെഡിക്കൽ കോളേജിലെ നാലാം വർഷ നേഴ്സിംഗ് വിദ്യാർത്ഥിനികളാണ് അദ്ധ്യാപകരോടാപ്പം ശാന്തിഭവനിലെ അന്തേവാസികളെ സന്ദർശിക്കാനെത്തിയത്. മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ വിദ്യാർത്ഥി സംഘത്തെ സ്വീകരിച്ചു. വിദ്യാർത്ഥിനികൾ അന്തേവാസികൾക്ക് മധുരവും നൽകി. അദ്ധ്യാപകരായ ചിത്രലേഖ, ഗ്രീഷ്മ, വിദ്യ എന്നിവരും ഒപ്പമുണ്ടായിരുന്നു.