photo-
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി പാലമേൽ തെക്ക്, വടക്ക് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പാലമേൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തി​യ ധർണ ചാരുംമൂട് മണ്ഡലം ജനറൽ സെക്രട്ടറി പ്രഭകുമാർ മുകളയ്യത്ത് ഉദ്ഘാടനം ചെയ്യുന്നു

ചാരുംമൂട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി പാലമേൽ തെക്ക്, വടക്ക് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പാലമേൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തി​യ ധർണ ചാരുംമൂട് മണ്ഡലം ജനറൽ സെക്രട്ടറി പ്രഭകുമാർ മുകളയ്യത്ത് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രഭാരി നവാസ് ആദിക്കാട്ടുകുളങ്ങര അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റും ഗ്രാമ പഞ്ചായത്ത്‌ അംഗവുമായ അനിൽ പുന്നക്കാകുളങ്ങര മുഖ്യപ്രഭാഷണം നടത്തി. അജിത്ത് ശ്രീപാദം, പ്രകാശ് പള്ളിക്കൽ, രമ്യ കൃഷ്ണൻ, വിളയിൽ ശ്രീകുമാർ, മണികണ്ഠൻ, ലത, അജയൻ, രാജപ്പൻ തുടങ്ങിയവർ സംസാരിച്ചു.