അമ്പലപ്പുഴ: അമ്പലപ്പുഴ കുടുംബ വേദിയുടെ ആഭിമുഖ്യത്തിൽ കാക്കാഴം ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രഥമ അദ്ധ്യാപികയും മാനേജറുമായിരുന്ന സേതുഭായി ടീച്ചർ അനുസ്മരണവും, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് അനുമോദനവും നടത്തി. എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.എസ്.എം.സി ചെയർമാൻ എ. നസീർ അദ്ധ്യക്ഷനായി. അമ്പലപ്പുഴ കുടുംബവേദി പ്രസിഡന്റ് ആർ .ഹരികുമാർ സേതുഭായി അനുസ്മരണവും ചിത്രം അനാചാരവും നിർവഹിച്ചു. സിനിമ അഭിനേതാവ് ( ഹൃദയം ഫെയിം) കലേഷ് രാമാനന്ദ്, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, അഡ്വ. എ. നിസാമുദ്ദീൻ,കൊട്ടാരം ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം പി .അഞ്ജു, ബ്ലോക്ക് പഞ്ചായത്ത് വി .അനിത, പഞ്ചായത്തംഗം ലേഖ മോൾ സനിൽ, എസ് .രഘു, വി .അഞ്ജന, സഹീദ് മാവുങ്കൽ, പ്രഭാ രാജു, വി .ജയ, സേതു ഭായിയുടെ കുടുംബാംഗങ്ങൾ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ അരുൺ. ജി. കൃഷ്ണൻ സ്വാഗതം പറഞ്ഞു.