ambala

അമ്പലപ്പുഴ: പുന്നപ്ര എം.ഇ.എസ്.ഇംഗ്ലീഷ് മീഡിയം സ്കൂൾ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ അനുമോദനസമ്മേളനവും ,രക്ഷിതാക്കൾക്കുള്ള പരിശീലന പരിപാടിയും സംഘടിപ്പിച്ചു. സി.ബി.എസ്.ഇ.പത്താം ക്ലാസ്സ് പരീക്ഷയിൽ എട്ടാം റാങ്ക് നേടിയ എസ്. സഹനയെയും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയുംഅനുമോദിച്ചു.എം.ഇ.എസ്. ജില്ലാ പ്രസിഡന്റ് അഡ്വ.എ.എ.റസാഖ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം അദ്ധ്യക്ഷനായി . രക്ഷിതാക്കൾക്കുള്ള പരിശീലന ക്ലാസിന് ലാലു മലയിൽ നേതൃത്വം നല്കി. എം.ഇ.എസ്.അമ്പലപ്പുഴ താലൂക്ക് പ്രസിഡന്റ് അഡ്വ.എ.മുഹമ്മദ്‌ ഉസ്മാൻ അനുമോദന പ്രസംഗം നടത്തി.സ്കൂൾ പ്രിൻസിപ്പൽ എ.എൽ.ഹസീന, ഇ.അബ്ദുൾ അസീസ്, ആർ.എസ്.ഷാഹുൽ ഹമീദ്, എച്ച്.സീനത്ത്, ശിവകുമാർ ജഗ്ഗു, ബീന തുടങ്ങിയവർ സംസാരിച്ചു.