ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ വൈദികയോഗം യൂണിയൻ വാർഷിക പൊതുയോഗം സംസ്ഥാന സെക്രട്ടറി പി.വി.ഷാജി ഉദ്ഘാടനം ചെയ്തു. വൈദികയോഗം യൂണിയൻ ചെയർമാൻ ഷൈജു ശാന്തി അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജോ.സെക്രട്ടറി പവനേശ് ശാന്തി സംഘടനാ സന്ദേശം നൽകി. യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, മോഹനൻ കൊഴുവല്ലൂർ, യൂണിയൻ വനിതാസംഘം കോ ഓർഡിനേറ്റർ ശ്രീകല സന്തോഷ്, വൈദികയോഗം മുഖ്യരക്ഷാധികാരി രഞ്ജു അനന്ദഭദ്രത്ത്, വൈദികയോഗം യൂണിയൻ ജോ.സെക്രട്ടറി സതീഷ് ബാബു ശാന്തി എന്നിവർ സംസാരിച്ചു. വൈദികയോഗം യൂണിയൻ ഭാരവാഹികളായി സൈജു ശാന്തി (പ്രസിഡന്റ്), സജിത്ത് ശാന്തി (വൈസ് പ്രസിഡന്റ്), ജയദേവൻ തന്ത്രി (സെക്രട്ടറി), സതീഷ് ബാബു (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. യൂണിയൻ വൈദികസമിതി സെക്രട്ടറി ജയദേവൻ തന്ത്രി സ്വാഗതവും വൈസ് പ്രസിഡന്റ് സജിത്ത് ശാന്തി നന്ദിയും പറഞ്ഞു.
കാപ്ഷൻ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ വൈദികയോഗം യൂണിയൻ വാർഷിക പൊതുയോഗം സംസ്ഥാന സെക്രട്ടറി പി.വി.ഷാജി ഉദ്ഘാടനം ചെയ്യുന്നു