veetiloru-vaayanasala
ചെന്നിത്തല വെട്ടത്തുവിള ഗവ. എൽ.പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ വീട്ടിലൊരു വായനശാല പദ്ധതിക്ക് തുടക്കം കുറിച്ചപ്പോൾ

മാന്നാർ: ചെന്നിത്തല വെട്ടത്തുവിള ഗവ. എൽ.പി സ്കൂളിൽ വീട്ടിലൊരു വായനശാല പദ്ധതിക്ക് തുടക്കമായി​. ഒന്നാം ക്ലാസ് വിദ്യാർത്ഥി ആര്യൻ കെ.അനീഷിന്റെ വീട്ടിലായി​രുന്നു തുടക്കം. വെട്ടത്തുവിള സ്കൂളിനുവേണ്ടി സ്ഥലവും കെട്ടിടവും നൽകിയ പുളിന്താനത്ത് ശങ്കരപിള്ളയുടെ കൊച്ചുമകൻ പുളിന്താനത്ത് സോമൻ പിള്ള ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക ആർ. മായ, എസ്.എം.സി അംഗങ്ങൾ എന്നിവർ സംസാരിച്ചു. ആദിത്യൻ വിനോദ്, വി​.ആർ. രൂപക് എന്നിവർ കവിത ആലപിച്ചു. ആര്യൻ സ്വാഗതവും കെ. അനീഷ് നന്ദി​യും പറഞ്ഞു.