
അമ്പലപ്പുഴ: തകഴി പഞ്ചായത്തിൽ എസ്.എസ്.എൽ.സി, പ്ളസ് ടു തുടങ്ങി വിവിധ വിദ്യാഭ്യാസ മേഖലകളിലും കായിക രംഗത്തും ഉജ്ജ്വല വിജയം നേടിയവരെ അനുമോദിക്കാൻ ബി.ജെ.പി തകഴി പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ചടങ്ങ് സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ഉദ്ഘാടനം ചെയ്തു. തകഴി എൻ.എസ്.എസ് കരയോഗ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ. ജയകുമാർ അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.വാസുദേവൻ മുഖ്യ പ്രഭാഷണം നടത്തി. തകഴി മണ്ഡലം പ്രസിഡന്റ് ഡി.സുഭാഷ്, മണ്ഡലം സെൽ കോ-ഓർഡിനേറ്റർ അനിൽകുമാർ വടക്കേക്കളം, സേവാഭാരതി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജശേഖരൻ നായർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ മീരാ ഗിരീഷ്, മിനി സുരേഷ്, ബി.ജെ.പി പഞ്ചായത്ത് ഭാരവാഹികളായ രാധാകൃഷ്ണൻ നായർ, ചന്ദ്രസേനൻ, ഉണ്ണി ആറ്റിത്തറ, എം.സി.ശങ്കരൻ കുട്ടി എന്നിവർ സംസാരിച്ചു.