a
ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ നിറപുത്തരിക്കുള്ള നെൽക്കതിരുകൾ ചെട്ടികുളങ്ങര ഈരേഴവടക്ക് തൃക്കാർത്തികയിൽ ഗോവിന്ദപ്പിള്ളയുടെ പാടശേഖരത്തിൽ നിന്നു കൊയ്തെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ.കെ.അനന്തഗോപൻ ശബരിമല എക്സിക്യുട്ടീവ് ഓഫീസർ എച്ച്.കൃഷ്ണകുമാറിന് കൈമാറുന്നു

മാവേലിക്കര: ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ നിറപുത്തരിക്കുള്ള നെൽക്കതിരുകൾ ചെട്ടികുളങ്ങര ഈരേഴ വടക്ക് തൃക്കാർത്തികയിൽ ഗോവിന്ദപ്പിള്ളയുടെ ജ്യോതിസ് പാടശേഖരത്തിൽ നിന്നു കൊയ്തെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ.കെ.അനന്തഗോപൻ ശബരിമല എക്സിക്യുട്ടീവ് ഓഫീസർ എച്ച്.കൃഷ്ണകുമാറിന് കൈമാറി. ചടങ്ങിൽ ചെട്ടികുളങ്ങര അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജയറാം പരമേശ്വരൻ, കൃഷി ജോയിന്റ് ഡയറക്ടർ പ്രിയ കെ.നായർ, ചെട്ടികുളങ്ങര കൃഷി ഓഫീസർ അഞ്ജന, ഹിന്ദുമത കണവൻഷൻ പ്രസിഡന്റ് എം.കെ. രാജീവ് എന്നിവർ പങ്കെടുത്തു.