പൂച്ചാക്കൽ: ലക്ഷദ്വീപ് സ്വദേശികൾക്കായി നെടിയത്ത് സുഹലി വില്ലാസ് നിർമ്മിച്ച പത്ത് വീടുകളുടെ താക്കോൽ ദാനവും സൗജന്യ മരുന്ന് വിതരണോദ്ഘാടനവും ലക്ഷദ്വീപ് പാർലമെന്റ് അംഗം പി.പി.മുഹമ്മദ് ഫൈസൽ നിർവ്വഹിച്ചു. പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സന്തോഷ് അദ്ധ്യക്ഷയായി. എ.എം.ആരിഫ് എം.പി താക്കോൽ ദാനം നിർവഹിച്ചു. ദലീമ ജോജോ എം.എൽ.എ , സംവിധായിക ഐഷാ സുൽത്താന എന്നിവർ മുഖ്യാതിഥികളായി. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ പാണാവള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ജയകുമാർ, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി. വിനോദ് കുമാർ എന്നിവർ അനുമോദിച്ചു. ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷൻ കോ ഓർഡിനേറ്റർ പി.എം.സുബൈർ, ക്വാളിറ്റി കറിപൗഡർ കമ്പനി എം.ഡി. ജോർജ്, സെവൻസ് ജൂവലറി എം.ഡി. ഷെമീർ സെവൻസ്, സാമൂഹ്യ പ്രവർത്തകൻ അജയകുമാർ എന്നിവരെ ആദരിച്ചു. ലക്ഷദ്വീപ് മുൻ എം.പി ഹംദുല്ലാഹ് സയ്യിദ്, ബി.ജെ.പി. ലക്ഷദ്വീപ് ജനറൽ സെക്രട്ടറി എച്ച്.കെ.മുഹമ്മദ് കാസിം, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ രാജേഷ് വിവേകാനന്ദ , ഷെല്ലി രാജ്, നെടിയത്ത് നസീബ് തുടങ്ങിയവർ പങ്കെടുത്തു.
ക്യാപ്ഷൻ
ലക്ഷദ്വീപ് സ്വദേശികൾക്കായി നെടിയത്ത് സുഹലി വില്ലാസ് നിർമ്മിച്ച പത്ത് വീടുകളുടെ താക്കോൽ ദാനചടങ്ങ് ലക്ഷദ്വീപ് പാർലമെന്റ് അംഗം പി.പി.മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു