photo

ആലപ്പുഴ: ജില്ലയിൽ പ്രാഥമിക സഹകരണ മേഖലയിലെ ആദ്യ എ.ടി.എം, സി.ഡി.എം സംരംഭം കുമാരപുരം 2147- ാം നമ്പർ സർവീസ് സഹകരണ ബാങ്കിന്റെ കാട്ടിൽ മാർക്കറ്റ് ശാഖയിൽ ആരംഭിച്ചതായി ബാങ്ക് പ്രസിഡന്റ് എ.കെ. രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. എ.കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. 2020-21 വർഷത്തെ ലാഭ വിഹിത വിതരണോദ്ഘാടനം കേരള ബാങ്ക് കരുവാറ്റ ശാഖ മാനേജർ എസ്. അമ്പിളിയും മുറ്റത്തെമുല്ല യൂണിറ്റുകളുടെ ലാഭവിഹിതം വിതരണം ബാങ്ക് കൺകറന്റ് ഓഡിറ്റർ വിനുവും ആദ്യ എ.ടി.എ കാർഡ് പി.കെ. പീതാംബരന് സഹകരണ സംഘം അസി.രജിസ്ട്രാർ (ജനറൽ) ജി. ബാബുരാജും എസ്.എച്ച്.ജി യൂണിറ്റുകളുടെ കമ്പ്യൂട്ടർവത്കരണ ഉദ്ഘാടനം സഹകരണ സംഘം അസി.ഡയറക്ടർ (ഓഡിറ്റ്) സി.സി.ഷാജിയും നിർവഹിച്ചു. അംഗങ്ങളിൽ ഏറ്റവും നല്ല കർഷകനായി തിരഞ്ഞെടുത്ത കെ.കെ.നരേന്ദ്രനെ ആദരിച്ചു. ബാങ്ക് മുൻ പ്രസിഡന്റുമാരായ എം. ശിവാനന്ദൻ, ഡി. മൻമഥൻ എന്നിവരെ കുമാരപുരം കൃഷി ഓഫീസർ ടി.എസ്. വൃന്ദ ആദരിച്ചു. കുടുംബശ്രീ യൂണിറ്റുകളുടെ പ്രവർത്തനത്തിൽ കൂടുതൽ ലാഭം കൈവരിച്ച ഗ്രൂപ്പുകളെ തൃക്കുന്നപ്പുഴ വലിയപറമ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സോൾ സി.തൃക്കുന്നപ്പുഴ അനുമോദിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ടി.എസ്. താഹ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ. സൂസി (കുമാരപുരം), എസ്. വിനോദ് കുമാർ (തൃക്കുന്നപ്പുഴ), ബ്ളോക്ക് പഞ്ചായത്ത് അംഗം എൽ. യമുന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രസന്ന, കെ. സുധീർ, വിവിധ രാഷ്ട്രീയ പ്രതിനിധികളായ ആർ. രതീഷ്, എം.പി. മധുസുദനൻ, ആർ. ആനന്ദൻ ജീവനക്കാരുടെ സംഘടനാ നേതാക്കളായ എസ്. ശ്രീജിത്ത്, പി.ജി. ഗിരീഷ്, ദീപക്ക് എരുവ, പി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭരണസമിതി അംഗങ്ങളായ ഇ.കെ. സദാശിവൻ, വി. വിനോദ്കുമാർ, ജി. രാജപ്പൻ, രാജേഷ് ബാബു, പത്മവല്ലി, സുജാത, പ്രസന്ന എന്നിവർ പങ്കെടുത്തു. സെക്രട്ടറി ബൈജു രമേശ് സ്വാഗതവും ഭരണസമിതി അംഗം തോമസ് ഫിലിപ്പ് നന്ദിയും പറഞ്ഞു.

രാജ്യത്തെ ഏതു ബാങ്കിന്റെ എ.ടി.എം കാർഡ് ഉപയോഗിച്ചും പണം പിൻവലിക്കാനും തിരഞ്ഞെടുക്കപ്പെട്ട ബാങ്കിലേക്ക് പണം നിക്ഷേപിക്കാനും കഴിയും. ബാങ്കിൽനിന്ന് എ.ടി.എം കാർഡ് എടുക്കുമ്പോൾ ലഭിക്കുന്ന വെർച്ച്വൽ അക്കൗണ്ട് നമ്പരും ഐ.എഫ്.എസ് കോഡും ഉപയോഗിച്ച് ഈ ബാങ്കിലെ ഇടപാടുകാർക്ക് അവരുടെ എസ്.ബി അക്കൗണ്ടിലേക്ക് നേരിട്ട് പണം അയയ്ക്കാമെന്നും എ.കെ.രാജൻ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സെക്രട്ടറി ബൈജു രമേശ്, ഭരണസമിതിയംഗം തോമസ് ഫിലിപ്പ് എന്നിവരും പങ്കെടുത്തു.