photo
പൊന്നോണത്തോട്ടം പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് നിർവ്വഹിക്കുന്നു

ആലപ്പുഴ: നഗരസഭ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി സ്റ്റേഡിയം വാർഡിൽ പൊന്നോണത്തോട്ടം പച്ചക്കറി കൃഷി ആരംഭിച്ചു. സ്റ്റേഡിയത്തിനു കിഴക്കുവശം ഇവാഞ്ചലിക്കൽ ചർച്ച് റോഡിൽ ലൈജു ഗ്രൂപ്പ് കൃഷിക്ക് അനുവദിച്ച 25 സെന്റിലാണ് ആദ്യ ഘട്ടമെന്ന രീതിയിൽ വഴുതന, വെണ്ട, തക്കാളി, പച്ചമുളക്, ഹെബ്രീഡ് വിത്തുകൾ അടക്കം, മൾച്ചിംഗ് കൃഷിരീതിയാണ് ആരംഭിച്ചത്. പൊന്നോണത്തോട്ടം പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് നിർവ്വഹിച്ചു. വാർഡ് കൗൺസിലർ ബി.അജേഷ് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ബിന്ദുതോമസ്, കൗൺസിലർമാരായ എ.എസ്. കവിത, രമ്യ സുർജിത്, മുൻ കൗൺസിലർ ശ്രീജിത്ര, റെസിഡൻസ് അസോ. സെക്രട്ടറി സജീവ്, എ.ഡി.എസ് ചെയർപേഴ്‌സൺ സീന സലിം തുടങ്ങിയവർ പങ്കെടുത്തു.