ഇന്നലെയായിരുന്നു സംഭവം. അറുപതു വർഷത്തോളം പഴക്കമുള്ള കെട്ടിടം അപകട ഭീഷണിയിലായിട്ട് നാളേറെയായി. കെട്ടിടത്തിന്റെ മിക്ക ഭാഗവും പൊട്ടിപ്പോളിഞ്ഞ നിലയിലാണ്. ഏതു നിമിഷവും കോൺക്രീറ്റ് പാളികൾ അടർന്നുവീഴാമെന്ന അവസ്ഥയാണ്. ഭാഗ്യം ഒന്ന് കൊണ്ട് മാത്രമാണ് കഴിഞ്ഞ ദിവസം ജീവനക്കാരി അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹാരം കാണുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. കെട്ടിടം നവീകരിക്കാൻ നഗരസഭ ബഡ്ജറ്റിൽ പണം നീക്കിവയ്ക്കാറുണ്ടെങ്കിലും ഒന്നും നടക്കാറില്ല. കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് രണ്ട് കോടി മുടക്കി ഗ്ലാസിട്ട് പുറംഭാഗം മോടി പിടിപ്പിച്ചിരുന്നു. പഴയ കെട്ടിടത്തിൽ ഗ്ലാസ് പാനൽ സ്ഥാപിച്ചത് അന്ന് ഏറെ വിവാദവുമായിരുന്നു.