
ചാരുംമൂട്: പാലമേൽ ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട എൽ. സജികുമാർ സത്യപ്രതിജ്ഞ ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് സത്യവാചകം ചൊല്ലിക്കൊടുത്തു. എം.എസ്. അരുൺ കുമാർ എം.എൽ.എ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വേണു കാവേരി, ബി.അനിൽകുമാർ, മുൻ പ്രസിഡന്റുമാരായ പി.ആർ.കൃഷ്ണൻ നായർ, എസ്.സജി, ഓമന വിജയൻ, റിട്ടേണിംഗ് ഓഫീസർ സുരേഷ് കുമാർ, സി.പി.എം ഏരിയാ സെക്രട്ടറി ബി.ബിനു, എ. നൗഷാദ്, സതീശൻ പിള്ള, പ്രഭ വി. മറ്റപ്പള്ളി, എസ് സുബൈർ, ഷാനവാസ് കണ്ണങ്കര, പഞ്ചായത്ത് സെക്രട്ടറി സ്വപ്ന നായർ തുടങ്ങിയവർ പങ്കെടുത്തു.