മാവേലിക്കര: ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനം പ്രഥമ മെത്രാപ്പൊലീത്ത പൗലോസ് മാർ പക്കോമിയോസിന്റെ ഓർമ്മപ്പെരുന്നാളിന്റെ ഭാഗമായി ഓർത്തഡോക്സ് യുവജന പ്രസ്ഥാനവും വിദ്യാർത്ഥി പ്രസ്ഥാനവും സംയുക്തമായി സംഘടിപ്പിച്ച യുവജന വിദ്യാർത്ഥി സംഗമം യുവജന പ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ് ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. ഭദ്രാസന കൗൺസിൽ അംഗം ഫാ. പി.ഡി. സ്കറിയ അദ്ധ്യക്ഷനായി. ഫാ.ജിനു പള്ളിപ്പാട്ട് ക്ലാസെടുത്തു. ഭദ്രാസന സഹായമെത്രാപ്പൊലീത്ത അലക്സിയോസ് മാർ യൗസേബിയോസ്, യുവജന പ്രസ്ഥാനം ജനറൽ സെക്രട്ടറി ഫാ.അജി കെ.തോമസ്, വൈസ് പ്രസിഡന്റ് ഫാ.ഷിജി കോശി, വിദ്യാർത്ഥി പ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. തോമസ് മാത്യു കൊറ്റംപള്ളി, ജനറൽ വൈസ് പ്രസിഡന്റ് എബ്രഹാം സാം മറ്റപ്പള്ളിൽ, അരമന മാനേജർ ഫാ.ജോയിക്കുട്ടി വർഗീസ്, യുവജന പ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.അജി ഗീവർഗീസ്, ജനറൽ സെക്രട്ടറി അബിൻ ബേബി, ട്രഷറർ നിബിൽ നല്ലവീട്ടിൽ, ഫാ.മനോജ്, വിദ്യാർത്ഥി പ്രസ്ഥാനം ഭദ്രാസന ജനറൽ സെക്രട്ടറി മിറിൻ മാത്യു, ട്രഷറർ കിരൺ തോമസ്, കൗൺസിൽ അംഗങ്ങളായ ബിനു സാമുവേൽ, ടി.കെ. മത്തായി വഴുവാടി തുടങ്ങിയവർ സംസാരിച്ചു.