t

മാവേലിക്കര: സമഗ്ര ശിക്ഷ കേരളം മാവേലിക്കര ബി.ആർ.സിയുടെ ഉല്ലാസ ഗണിതം പരിപാടിക്ക് തുടക്കമായി. കണ്ടിയൂർ ഗവ. യു.പി സ്കൂളിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം മാവേലിക്കര ബ്ലോക്ക് പ്രോജക്ട് കോ ഓോർഡിനേറ്റർ പി.പ്രമോദ് നിർവഹിച്ചു. കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ ഒന്ന്, രണ്ട് ക്ലാസുകളിൽ ഗണിതത്തിന്റെ അടിസ്ഥാന ധാരണകൾ എല്ലാ കുട്ടികൾക്കും ഉറപ്പുവരുത്താൻ നടപ്പാക്കുന്ന പദ്ധതിയാണിത്. ആയാസരഹിതവും ആസ്വാദ്യകരവുമായി ഗണിത പഠനം സാദ്ധ്യമാക്കുന്ന വിധത്തിലാണ് പ്രവർത്തനങ്ങൾ. ഉദ്ഘാടന ചടങ്ങിൽ അദ്ധ്യാപക പരിശീലകരായ ജി.സജീഷ്, സി.ജ്യോതികുമാർ, സ്കൂൾ ടീച്ചർ ഇൻചാർജ് ശ്രീലത, ജി.മധുലാൽ, എൻ.ബീനാകുമാരി, മിനിമോൾ തോമസ് എന്നിവർ സംസാരിച്ചു.