ചേർത്തല: ചേർത്തല നഗരസഭയിൽ കൊവിഡ് പ്രതിരോധ ഫണ്ട് വിനിയോഗത്തിലെ ക്രമക്കേട് ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപെട്ട് ബി.ജെ.പി നഗരസഭയ്ക്ക് മുന്നിൽ സമരം നടത്തി. ദേശീയ കൗൺസിലംഗം വെള്ളിയാകുളം പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി അരുൺ കെ.പണിക്കർ മുഖ്യപ്രഭാഷണം നടത്തി.അനിൽകുമാർ അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ, പി.പ്രശാന്ത്, അഡ്വ.കെ.പ്രേംകുമാർ, ധനീഷ് കുമാർ, സന്തോഷ്, കൗൺസിലർമാരായ ആശാമുകേഷ്, മിത്രാവിന്ദാഭായി, രാജശ്രീ ജ്യോതിഷ് എന്നിവർ പങ്കെടുത്തു.