കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിൽ ശാഖാതല സമ്മേളനത്തിന് മുന്നോടിയായി പോഷക സംഘടനകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യൂണിയനിലെ 40 ശാഖകളിലും യൂത്ത് മൂവ്മെന്റ്, വനിതാസംഘം നേതൃത്വത്തിൽ സന്ദർശന പരിപാടികൾക്ക് തുടക്കം കുറിച്ചു.
യൂണിയനിലെ 40 ശാഖകളെ നാല് മേഖലകളായി തിരിച്ച് ദിവസം 20 ശാഖകൾ എന്ന ക്രമത്തിൽ രണ്ടുദിവസം കൊണ്ട് സന്ദർശനം പൂർത്തീകരിക്കും. തകഴി മേഖലയിൽ യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സിട.പി. ശാന്തയും ചമ്പക്കുളം മേഖലയിൽ യൂണിയൻ സെക്രട്ടറി സിമ്മി ജിജിയും എടത്വ മേഖലയിൽ വനിതാസംഘം യൂണിയൻ ട്രഷറർ വിജയമ്മ രാജനും മുട്ടാർ മേഖലയിൽ മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ വിമല പ്രസന്നനും പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് ശാഖാ സന്ദർശനം യൂണിയൻ സെക്രട്ടറി വികാസ് ദേവൻ ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മെന്റ് യൂണിയൻ ഭാരവാഹികളായ ഗണേഷ്, കെ.പി. പ്രതീഷ്, ശരത് ശശി, സജികുമാർ, ശ്യാം, അശ്വിൻ, അദ്വൈത്, ടി.എം. മോബിൻ, മഹാദേവൻ എന്നിവർ പങ്കെടുത്തു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ ഉമേഷ് കൊപ്പാറയി, എം. ബാബു, സന്തോഷ് വേണാട്, സുഭാഷ് തുടങ്ങിയവർ നേതൃത്വം നൽകി. സുജി സന്തോഷ്, വത്സല രാജേന്ദ്രൻ, സിന്ധു മഹേശൻ, രാജലക്ഷമി, സുജ ഷാജി, സുശീല മോഹനൻ, അമ്പിളി അനിൽകുമാർ, സുരേഷ്, പ്രീത എന്നിവർ സംസാരിച്ചു