s
ആയിരം കുടുംബങ്ങൾക്ക് കോഴിയും തീറ്റയും വിതരണം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: സംസ്ഥാന പൗൾട്രി ഫാം വികസന കോർപ്പറേഷൻ ലിമിറ്റഡും തഴക്കര ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന കെപ്കോ വനിതാ മിത്രം പദ്ധതിയിലൂടെ ആയിരം കുടുംബങ്ങൾക്കുള്ള കോഴിയും തീറ്റയും വിതരണം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. എം.എസ്. അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. കെ.എസ്.പി.ഡി.സി ചെയർമാൻ പി.കെ. മൂർത്തി മുഖ്യപ്രഭാഷണം നടത്തി. മാനേജിംഗ് ഡയറക്ടർ ഡോ.സെൽവകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. തഴക്കര പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ സതീഷ്, വൈസ് പ്രസിഡൻ്റ് അംബിക സത്യനേശൻ, എസ്.അനിരുദ്ധൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ മഞ്ജുളാദേവി, ജി.ആതിര, പഞ്ചായത്തംഗങ്ങളായ എം.ഡി. ശ്രീകുമാർ, ഗോപകുമാർ എന്നിവർ സംസാരിച്ചു.