കായംകുളം: ദേവികുളങ്ങര പഞ്ചായത്ത് ഒന്നാം വാർഡ് ഗോവിന്ദമുട്ടം മുട്ടേൽ തുണ്ടിത്തെക്കതിൽ കടവ് റോഡ് വെള്ളക്കെട്ടായി. വെള്ളമൊഴുകാൻ ഓടയില്ലാത്തതു കാരണം സമീപത്തെ വീടുകളിലേക്കും വെള്ളമിറങ്ങുന്നുണ്ട്. ഇതോടെ കൊതുകു ശല്യവും രൂക്ഷമായി. ഓട നിർമ്മിച്ച് റോഡിനെയും തങ്ങളെയും സംരക്ഷിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.