
ആലപ്പുഴ: എസ്.ഡി.വി പൂർവ വിദ്യാർത്ഥി സംഘടനയുടെ അഭിമുഘ്യത്തിൽ വി.ഐ.എ. ലത്തീഫ് അനുസ്മരണവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും നടന്നു. എസ്.ഡി.വി ബസന്റ് ഹാളിൽ നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ യോഗം ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥി സംഘടനാ വൈസ് പ്രസിഡന്റ് ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. പി.ജ്യോതിസ് അനുസ്മരണ പ്രഭാഷണവും പ്രൊഫ. എസ്.രാമാനന്ദ് മുഖ്യപ്രഭാഷണവും നടത്തി. ഡോ.കെ.പി. രാമചന്ദ്രൻ സ്വാഗതവും എം.പി.രാജ നന്ദിയും പറഞ്ഞു. നൂറ് ശതമാനം വിജയം നേടിയ എസ്.ഡി.വി ബി.എച്ച്.എസ്, ജി.എച്ച് സ്കൂളുകളുടെ പ്രഥമാദ്ധ്യാപകരെയും ആലപ്പുഴ മുതൽ കാശ്മീർ വരെ സൈക്കിൾ പര്യടനം നടത്തിയ സൗരവിനെയും ചടങ്ങിൽ ആദരിച്ചു.