അമ്പലപ്പുഴ: പുന്നപ്ര കപ്പക്കട സബർമതി പുരുഷ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദന സമ്മേളനവും സി.സി ടി.വി കാമറയുടെ ഉദ്ഘാടനവും ,അമ്പലപ്പുഴ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ് ഉദ്ഘാടനം ചെയ്തു.പുന്നപ്ര സി.ഐ ലെയ്സാദ് മുഹമ്മദ്,എം.തങ്കച്ചൻ, ജയ പ്രസന്നൻ,യതീന്ദ്ര ഘോഷ്,കെ.ബി.ശശീന്ദ്രബാബു,ബെന്നി ഇസ്താക്ക്,എസ്.പ്രഭുകുമാർ തുടങ്ങിയവർ സംസാരിച്ചു.