അമ്പലപ്പുഴ: ജനദ്രോഹ നയങ്ങൾ നടപ്പാക്കാൻ നരേന്ദ്ര മോദിയും പിണറായി വിജയനും കൈകോർക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യതാത്പര്യത്തിന് വിരുദ്ധമായി സംഘടിക്കുന്ന കൂട്ടരായി കേന്ദ്ര -സംസ്ഥാന ഭരണാധികാരികൾ മാറുന്നു. നാടിന്റെ പൊതു താത്പര്യത്തിന് ഐക്യത്തോടെ പോരാടാൻ കോൺഗ്രസിനു മാത്രമാണ് കഴിയുകയെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് ടി.എ. ഹാമിദ് അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബു പ്രസാദ്, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ.എം. ലിജു, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ജെ. ജോബ്, അഡ്വ. കെ.പി. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. മുൻ ബ്ലോക്ക് പ്രസിഡന്റ് എം.എച്ച്. വിജയൻ സ്വാഗതവും അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് ആർ. ദിവ്യ നന്ദിയും പറഞ്ഞു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം, ഡോ. പി. സരിൻ, അഡ്വ. ഡി. സുഗതൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു. സമാപന സമ്മേളനം കെ.പി.സി.സി മുൻ പ്രസിഡന്റ് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ എസ്. രാധാകൃഷ്ണൻ നായർ സ്വാഗതവും വി. ദിൽജിത്ത് നന്ദിയും പറഞ്ഞു. വിവിധ സെഷനുകളിൽ എ.ആർ. കണ്ണൻ, എം.വി. രഘു, ആർ.വി. ഇടവന, പി. ഉദയകുമാർ എന്നിവർ അദ്ധ്യക്ഷരായി.