തുറവൂർ:അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പട്ടണക്കാട് മേഖലാ സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് മോളി സുഗുണനന്ദൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പ്രജീന വിനോദ് അദ്ധ്യക്ഷത വഹിച്ചു. സരിതാ ബാബു, മഞ്ജു ബേബി തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി അശ്വതി വിഷ്ണു (പ്രസിഡന്റ്), വസുമതി ( സെക്രട്ടറി), പ്രജീന വിനോദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.