തുറവൂർ : ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് തുറവൂർ കൃഷിഭവന്റെയും പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മികച്ച കർഷക / കർഷകർ / ഗ്രൂപ്പ് എന്നിവരെ ആദരിക്കും. കഴിഞ്ഞ മൂന്ന് വർഷം തിരഞ്ഞെടുത്തവർ അപേക്ഷിക്കേണ്ടതില്ല. കൃഷി വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള അപേക്ഷ 3 ന് വൈകിട്ട് 5 നകം നൽകണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.