ആലപ്പുഴ: ആലപ്പുഴ ബീച്ച് ക്ലബിന്റെയും നവാസ് ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച നവാസ് അനുസ്മരണ സമ്മേളനവും അലോഷിയുടെ ഗസൽ സന്ധ്യയും എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ബീച്ച് ക്‌ളബ് ചെയർമാൻ അഡ്വ. കുര്യൻ ജയിംസ് അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബിന്റെ മുൻനിര പ്രവർത്തകനായിരുന്ന നവാസിന്റെ ഓർമ്മയ്ക്ക് ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് വീൽ ചെയറും ചികിത്സ, വിദ്യഭ്യാസ സഹായങ്ങളും നൽകുമെന്ന് എ.ബി.സി പ്രസിഡന്റ് വി.ജി.വിഷ്ണു പറഞ്ഞു. ഗാനരചയിതാവ് റഫീക്ക് അഹമ്മദ് മുഖ്യാതിഥിയായിരുന്നു. ആലപ്പുഴ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ഗാന രചയിതാവ് ബീയാർ പ്രസാദ്, ആലപ്പുഴ മുനിസിപ്പൽ വൈസ്‌ചെയർമാൻ പി.എസ് എം.ഹുസൈൻ, നെടുമുടി ഹരികുമാർ, നഗരസഭാംഗങ്ങളായ ബി.അജേഷ്, എ.എസ്.കവിത, ഡോ. ലിൻഡ, റഹിയാനത്ത്, ജനറൽ കൺവീനർ സി.ടി.സോജി, റോയി പി.തിയോച്ചൻ, ഹാരീസ് രാജ, എ.എൻ പുരം ശിവകുമാർ, അഡ്വ. ജി. മനോജ് കുമാർ, ആർ.ദേവനാരായണൻ, ആനന്ദ് ബാബു, സുജാത് കാസിം എന്നിവർ സംസാരിച്ചു. ചടങ്ങിന്റെ ഭാഗമായി അലോഷി നയിച്ച ഗാനസന്ധ്യ അരങ്ങേറി.