
ആലപ്പുഴ: ഭിന്നശേഷിക്കാരുടെ പരിചാരകർക്കുള്ള ആശ്വാസ കിരണം ധനസഹായത്തിന്റെ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, കെട്ടിക്കിടക്കുന്ന അപേക്ഷകൾ പരിഗണിക്കുക, ആശ്വാസ കിരണം ധനസഹായം തൊഴിലുറപ്പ് വേതനത്തിന് തുല്യമായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കളക്ടറേറ്റിന് മുന്നിൽ ജില്ലാ പരിവാർ രക്ഷാകർതൃ സംഘടനയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരുടെയും രക്ഷിതാക്കളുടെയും ധർണ നടത്തി. ആലപ്പുഴ നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ടി.രാജപ്പൻ അദ്ധ്യക്ഷനായി. മുഹമ്മദ് സാലി, രാധാകൃഷ്ണൻ നായർ, കെ.എസ്.എം. സലിം, ഷാജി മൂസ, പി.കൃഷ്ണൻകുട്ടി നായർ, സുനിൽ ദാസ് തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി ശ്രീദേവി സ്വാഗതവും ഗായത്രി നന്ദഗോപൻ നന്ദിയും പറഞ്ഞു