ആലപ്പുഴ : രണ്ട് ദിവസമായി നടന്ന കെ.ജി.ഒ.എ മേഖലാ പഠനക്യാമ്പ് സമാപിച്ചു. ട്രേഡ് യൂണിയൻ കടമകളും സംഘടനാ ചിട്ടപ്പെടുത്തലും എന്ന വിഷയത്തിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.ബി.ചന്ദ്രബാബുവും നവകേരളകർമ പദ്ധതി സിവിൽ സർവീസിന്റെ പങ്ക് എന്ന വിഷയത്തിൽ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ. അനിൽ കുമാറും വർഗീയത ഉയർത്തുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ടി.കെ. രാമകൃഷ്ണൻ പഠനഗവേഷണ കേന്ദ്രം ഫാക്കൽറ്റി ബി. ആനന്ദക്കുട്ടനും ക്ലാസുകൾ നയിച്ചു. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി പി.എസ്. പ്രിയദർശൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എസ്. സുമ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അർജുനൻ പിള്ള എന്നിവർ പങ്കെടുത്തു. എസ്.ആർ. മോഹനചന്ദ്രൻ, ഡോ. സിജി സോമരാജൻ, ജയൻ പി.വിജയൻ, എ.ആർ. സുന്ദർലാൽ, ഡോ. സുമേഷ് വാസുദേവൻ, ബി. ബിനു, റോബിൻസൺ,പ്രവീൺ, രമേശ് ഗോപിനാഥ്, ഷാജിമോൻ ജോർജ്, ആർ. രാജീവ് എന്നിവർ സംസാരിച്ചു .