ഹരിപ്പാട്: ബാലസംഘം കരുവാറ്റ തെക്ക് മേഖലാ സമ്മേളനം ഹരിപ്പാട് ഏരിയ കൺവീനർ സി.എൻ.എൻ.നമ്പി ഉദ്ഘാടനം ചെയ്തു. ആർ.അനശ്വര അദ്ധ്യക്ഷത വഹിച്ചു. ഏരിയ കോ ഓർഡിനേറ്റർ നിതിൻ ഓടമ്പള്ളി മുഖ്യപ്രഭാഷണം നടത്തി. കൺവീനർ പി.ഗോപാലൻ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, എൽ.സി.സെക്രട്ടറി വി.രാജു, കെ.ജയകൃഷ്ണൻ, അഡ്വ.എം.എ. ജയകൃഷ്ണൻ, ഷീബ ഓമനക്കുട്ടൻ, എം.ആർ.രാജി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ്.അഭിഷേക് (പ്രസിഡന്റ്), ദിയാ ജോഷി (വൈസ് പ്രസിഡന്റ്), ആർ.അനശ്വര (സെക്രട്ടറി), അൻസിയ (ജോയിന്റ് സെക്രട്ടറി), പി.ഗോപാലൻ (കൺവീനർ), സജീന ( ജോയിന്റ് കൺവീനർ), കെ.ജയകൃഷ്ണൻ, എം.ആർ രാജി (രക്ഷാധികാരികൾ), സുജാത ( കോർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.