ആലപ്പുഴ : കെ.എസ്.എസ്.പി.എ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. വിക്രമൻ നായരുടെ ചരമ വാർഷിക അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി ആർ. കുമാരദാസ് ഉദ്ഘാടനം ചെയ്തു ഡി.സി.സിയിൽ നടന്ന അനുസ്മരണ യോഗത്തിൽ ജില്ലാ പ്രസിഡന്റ് ബി. ഹരിഹരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രറി കണശേരി മുരളി, സി.വി. വിജയൻ, കെ.ജി. സാനന്ദൻ, മേഘനാഥൻ, ബി. പ്രസന്നകുമാർ, പി.ഒ. ചാക്കോ, എ.ആർ. പ്രസാദ്, ബാബു,പദ്മാവതി, സാനന്ദൻ പാണാവള്ളി, എ.എ. ജലീൽ, വി. ജെയിംസ് തുടങ്ങിയവർ സംസാരിച്ചു. പെൻഷൻ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന സി. രവീന്ദ്രന്റെ വേർപാടിലും യോഗം അനുശോചനം രേഖപ്പെടുത്തി.