കായംകുളം: കോൺഗ്രസ്‌ കണ്ടല്ലൂർ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പൊൻതാരകം വിദ്യാഭ്യാസ മെരിറ്റ് അവാർഡ് വിതരണം ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് നിർവഹിച്ചു. സൗത്ത് മണ്ഡലം പ്രസിഡന്റ്‌ ബി.ചന്ദ്രസേനൻ അദ്ധ്യക്ഷത വഹിച്ചു. കണ്ടല്ലൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തയ്യിൽ പ്രസന്നകുമാരി,എം.ലിജു ,എൻ.ശിവരാജൻ,വേലഞ്ചിറ സുകുമാരൻ,അഡ്വ.എൽ.വേലായുധൻ പിള്ള,അഡ്വ.എൻ.രാജഗോപാൽ, ഈരിക്കൽ ബിജു തുടങ്ങിയവർ സംസാരിച്ചു.